മഞ്ഞപ്പിത്ത വ്യാപനം: തളിപ്പറമ്പ് താലൂക്കിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കും, പ്രത്യേക ജാഗ്രതാനിർദേശം

മഞ്ഞപ്പിത്ത വ്യാപനം: തളിപ്പറമ്പ് താലൂക്കിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കും, പ്രത്യേക ജാഗ്രതാനിർദേശം
Aug 14, 2025 07:14 PM | By Sufaija PP

ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ ഹോട്ടലുകളിലും തണുത്ത പാനീയങ്ങൾ വിൽക്കുന്ന കടകളിലും ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കുമെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പിൽ താലൂക്ക് ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക പരിശോധന നടത്തും. പ്രദേശത്തെ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ പരിശോധന ഊർജിതമാക്കും. കടക്കാർക്കും പൊതുജനങ്ങൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.


ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നും കാർഡ് ഇല്ലാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം. വ്യാജ കുടിവെള്ള പരിശോധന റിപ്പോർട്ട് ഹാജരാക്കിയാൽ കർശന നടപടി സ്വീകരിക്കും. അത്തരം കേസുകളിൽ ആരോഗ്യ വകുപ്പ് കുടിവെള്ള സാമ്പിൾ നേരിട്ട് ശേഖരിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കും. ഭക്ഷണ വിതരണശാലകളിൽ പൊതുജനങ്ങൾക്ക് കുടിക്കാൻ നൽകുന്ന വെള്ളം തിളപ്പിച്ചാറിയതിന് ശേഷം മാത്രം നൽകുക. വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ഉപയോഗിക്കാൻ പാടില്ല. ഇത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും കൈയുറ ധരിക്കണം.


തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളമോ യു വി ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം ഉപയോഗിക്കണമെന്ന് തണുത്ത പാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും നിർദേശം നൽകി. അല്ലാതെയുള്ള കുടിവെള്ള ഉപയോഗം പരിശോധനയിൽ തെളിഞ്ഞാൽ പൊതുജന നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. ജീവനക്കാരുടെ ആരോഗ്യ പരിശോധന കാർഡ് കയ്യിൽ കരുതണം. തൊഴിലാളികൾ നിർബന്ധമായും കൈയുറ ധരിക്കണമെന്നും നിർദ്ദേശിച്ചു.


ജില്ലയിലെ വിവിധ ടെക്‌സ്‌റ്റൈൽ /ജ്വല്ലറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന തണുത്ത പാനീയങ്ങളുടെ ശുദ്ധിയും പാനീയം തയായാറാക്കുന്ന ജീവനക്കാരുടെ ഹെൽത്ത് കാർഡും കട ഉടമകൾ ഉറപ്പുവരുത്തണം. ഭക്ഷണ വിതരണത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് 9846056161 എന്ന വാട്‌സ്ആപ്പ് നമ്പറിൽ പരാതി നൽകാം. പരാതികൾ ഫോട്ടോ, വീഡിയോ, മറ്റ് വിവരങ്ങൾ എന്ന ഫോർമാറ്റിലും അയക്കാം. അയക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തുന്ന ഭക്ഷണ, പാനീയ വിതരണ സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1. കടകളിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ ഭക്ഷണത്തിന്റെ വൃത്തി ഉറപ്പുവരുത്തണം.

2. തൊഴിലാളികൾ കൈയുറ ധരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണം.

3. കുടിക്കാൻ നൽകുന്ന വെള്ളത്തിൽ പച്ചവെള്ളം കലർത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം.

4. ഹോട്ടലുകളിലെ ടോയ്ലറ്റ് ഉപയോഗിക്കുന്നവർ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.

5. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടണം. പാരമ്പര്യ പച്ചമരുന്ന് ചികിത്സകളെ ആശ്രയിക്കരുത്.

6. വീടുകളിൽ മഞ്ഞപ്പിത്ത രോഗബാധയുള്ളവർ ഉപയോഗിക്കുന്ന ടോയ്‌ലറ്റുകൾ മറ്റുള്ളവരെ ഉപയോഗിക്കാൻ അനുവദിക്കരുത്.

7. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയും വ്യായാമവും വിശ്രമവും ശീലമാക്കണം.


Spread of jaundice: Health Department to intensify inspections in Taliparamba taluk, special alert issued

Next TV

Related Stories
സ്വാതന്ത്ര്യ ദിനം: വ്യത്യസ്ത ആഘോഷവുമായി സി എച്ച് എം സ്കൂളിലെ വിദ്യാർത്ഥികൾ

Aug 15, 2025 09:34 PM

സ്വാതന്ത്ര്യ ദിനം: വ്യത്യസ്ത ആഘോഷവുമായി സി എച്ച് എം സ്കൂളിലെ വിദ്യാർത്ഥികൾ

സ്വാതന്ത്ര്യ ദിനം: വ്യത്യസ്ത ആഘോഷവുമായി സി എച്ച് എം സ്കൂളിലെ...

Read More >>
തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aug 15, 2025 06:30 PM

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു...

Read More >>
കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Aug 15, 2025 06:26 PM

കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനം...

Read More >>
ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു

Aug 15, 2025 04:58 PM

ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു

ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു...

Read More >>
തളിപ്പറമ്പിൽ മണൽ കടത്ത്; മിനി ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Aug 15, 2025 03:22 PM

തളിപ്പറമ്പിൽ മണൽ കടത്ത്; മിനി ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

തളിപ്പറമ്പിൽ മണൽ കടത്ത്; മിനി ലോറി പിടികൂടി, ഡ്രൈവർ ഓടി...

Read More >>
ശ്രീകണ്ഠാപുരത്ത് ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത് വിവാദമായി

Aug 15, 2025 03:18 PM

ശ്രീകണ്ഠാപുരത്ത് ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത് വിവാദമായി

ശ്രീകണ്ഠാപുരത്ത് ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall